Kerala News

എഡിഎം നവീന്‍ ബാബു തെറ്റ് പറ്റിയെന്ന് അറിയിച്ചതായി കണ്ണൂര്‍ ജില്ലാ കളക്ടര്‍; അഴിമതി നടത്തിയെന്ന് കരുതാനാവില്ലെന്ന് കോടതി

കണ്ണൂര്‍: എഡിഎം നവീന്‍ ബാബു തെറ്റ് പറ്റിയെന്ന് അറിയിച്ചതായി കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി. ചടങ്ങിന് ശേഷം കളക്ടറുടെ ചേംബറില്‍ എത്തിയാണ് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറയുന്നത് അഴിമതി നടത്തിയെന്നാണെന്ന് കരുതാനാവില്ല എന്ന് കോടതി പറഞ്ഞു.

അതേസമയം കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ആരോപണമുന്നയിക്കരുതെന്ന് ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയോട് പറഞ്ഞിരുന്നുവെന്ന് ജില്ലാ കളക്ടര്‍ അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു. രാവിലെ പങ്കെടുത്ത പരിപാടിക്കിടെ ദിവ്യ കളക്ടറോട് പെട്രോള്‍ പമ്പിന്റെ വിഷയം സംസാരിച്ചിരുന്നു. പരാതി എഴുതി നല്‍കാന്‍ പി പി ദിവ്യയോട് കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തെളിവില്ലെന്നായിരുന്നു പിപി ദിവ്യയുടെ മറുപടി. വേണ്ടത്ര തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് കളക്ടര്‍ ഉപദേശിച്ചു. ദിവ്യ പരിപാടിക്ക് എത്തില്ലെന്നായിരുന്നു കരുതിയതെന്നും കളക്ടറുടെ മൊഴിയിലുണ്ട്. വിധി പകര്‍പ്പിലാണ് കളക്ടറുടെ മൊഴി സംബന്ധിച്ച വിവരങ്ങളുള്ളത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കിയ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിന് പിന്നാലെ ദിവ്യയെ കസ്റ്റഡിയിലെടുത്തിയിരുന്നു. തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തതിന് ശേഷം കണ്ണൂര്‍ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ചു.

Related Posts

Leave a Reply