Kerala News

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണം ഉയര്‍ന്ന സി ഐ ബിനു മോഹനെ സ്ഥലം മാറ്റി

കണ്ണൂര്‍: കണ്ണൂര്‍ വിജിലന്‍സ് സി ഐ ബിനു മോഹനെ സ്ഥലം മാറ്റി. ന്യൂ മാഹി പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റം. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ബിനു മോഹന്റെ പേരും ഉയര്‍ന്നിരുന്നു. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ആരോപണവിധേയയായ മുന്‍ പഞ്ചായത്ത് പ്രഡിന്റ് പി പി ദിവ്യയുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളില്‍ ബിനു മോഹന് പങ്കുണ്ടെന്ന ആരോപണവും ഉയര്‍ന്ന് കേട്ടിരുന്നു. വ്യാപക ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ബിനു മോഹനെതിരെ നടപടി.

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ പി പി ദിവ്യക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു കണ്ണൂര്‍ വിജിലന്‍സ് സി ഐ ബിനു മോഹന്റെ പേരും ഉയര്‍ന്നുകേട്ടത്. പി പി ദിവ്യയുടെ ബിനാമി കമ്പനി എന്ന് ആരോപണം നേരിടുന്ന കാര്‍ട്ടണ്‍ കമ്പനിയുടെ ഡയറക്ടര്‍ ബിനു മോഹന്റെ സഹോദരനായ ബിജു മോഹനാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു.

എഡിഎമ്മിന്റെ മരണത്തില്‍ പി പി ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് ബിനു മോഹന്‍ സ്വീകരിച്ചതെന്നും വിമര്‍ശനം ഉയര്‍ന്നു. പെട്രോള്‍ പമ്പ് ഉടമ പ്രശാന്തനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ബിനു മോഹനായിരുന്നു. ഇതിലൂടെ പി പി ദിവ്യയെ സഹായിക്കുന്ന നിലപാടാണ് ബിനു മോഹന്‍ സ്വീകരിച്ചതെന്നും കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചിരുന്നു.

Related Posts

Leave a Reply