Kerala News

എട്ട് വയസ്സുകാരിയെ ക്രുരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോർട്ട്.

ഹൈദരാബാദ്: എട്ട് വയസ്സുകാരിയെ ക്രുരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. 12 ഉം 13 ഉം വയസ്സുള്ള മൂന്ന് കുട്ടികളാണ് ക്രൂരതയ്ക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. ആന്ധ്രയിലെ നന്ദ്യാല ജില്ലയിലാണ് സംഭവം നടന്നത്. തങ്ങൾ പെൺകുട്ടിയുടെ മൃതദേഹം കനാലിൽ തള്ളിയെന്നാണ് പൊലീസ് കസ്റ്റഡിയിലുള്ള കുട്ടികൾ നൽകിയ മൊഴി. മൃതദേഹം ഇതുവരെയും കണ്ടെത്താൻ പൊലീസിനായിട്ടില്ല.

മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ ഞായറാഴ്ച മുതൽ കാണാനില്ലായിരുന്നു. മകളെ കാണാതായതോടെ പിതാവ് പൊലീസിൽ പരാതി നൽകി. മുച്ചുമാരി പാർക്കിൽ കളിച്ചുകൊണ്ടിരിക്കെയാണ് കാണാതായതെന്ന് പിതാവ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പാർക്കിൽ കളിക്കാൻ പോയ മകൾ പിന്നെ തിരിച്ചുവന്നില്ല. ഇതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. നാടെങ്ങും തിരച്ചിൽ നടത്തി, നിരവധി പേരെ ചോദ്യം ചോദ്യം ചെയ്തു എന്നിട്ടും കുട്ടിയെ കണ്ടെത്താനായില്ല.

എന്നാൽ പൊലീസ് നായയെ ഉപയോഗിച്ച് നടത്തിയ പരിശോധന മൂന്ന് ആൾകുട്ടികളിലാണ് ചെന്നെത്തിയത്. രണ്ട് പേർ 12 വയസ്സുള്ള ആറാം ക്ലാസ് വിദ്യാർത്ഥികളാണ്. ഒരാൾ 13 വയസ്സുള്ള ഏഴാം ക്ലാസുകാരനും. കുട്ടിയുടെ സ്കൂളിൽ തന്നെയാണ് ഇവർ പഠിക്കുന്നത്. ചോദ്യം ചെയ്യലിൽ കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നതായി പ്രതികൾ സമ്മതിച്ചു.

കുട്ടി പാർക്കിൽ കളിക്കുന്നത് കണ്ട് അവർ ഒപ്പം ചേർന്നു. പിന്നെ കുട്ടിയെ മുച്ചുമാരി ഡാമിനടുത്തുള്ള ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. കുട്ടി സംഭവം പുറത്തുപറയുമോ എന്ന് ഭയന്ന സംഘം അവളെ കൊന്ന് മൃതദേഹം അടുത്തുള്ള കനാലിൽ തള്ളുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്താത്തതിനാൽ കുട്ടിയെ കാണാതായ കേസ് ആയിത്തന്നെയാണ് പരിഗണിക്കുക എന്ന് മുച്ചുമാരി പൊലീസ് ഇൻസ്പെക്ടർ പറഞ്ഞു.

Related Posts

Leave a Reply