എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ കഞ്ചാവ് കേസ് പ്രതിയുടെ ആക്രമണം. തിരുവല്ല പെരുന്തുരുത്തിയിൽ റെയ്ഡ് നടത്താനെത്തിയ എക്സൈസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ എക്സൈസ് സിഐക്ക് പരിക്കേറ്റു. പരിക്കേറ്റ എക്സൈസ് സിഐ ബിജു വർഗീസിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. പ്രതി പെരുന്തുരുത്തി സ്വദേശി ഷിബു പിടിയിലായി.