Kerala News

ഉറ്റവരെല്ലാം രോഗകിടക്കയില്‍ കഴിയുമ്പോള്‍ എന്തു ചെയ്യണം എന്നറിയാതെ പകച്ച് നില്‍ക്കുകയാണ് തിരുവനന്തപുരം ബീമാപള്ളി സ്വദേശി അബ്ദുല്‍ ഷുക്കൂര്‍

ഉറ്റവരെല്ലാം രോഗകിടക്കയില്‍ കഴിയുമ്പോള്‍ എന്തു ചെയ്യണം എന്നറിയാതെ പകച്ച് നില്‍ക്കുകയാണ് തിരുവനന്തപുരം ബീമാപള്ളി സ്വദേശി അബ്ദുല്‍ ഷുക്കൂര്‍. തന്റെ അസുഖം എങ്കിലും ഭേദമായിരുന്നെങ്കില്‍ കുടുംബത്തെ പോറ്റാമായിരുന്നുവെന്നും തന്നെ കൂടി രോഗം തളര്‍ത്തിയതോടെ അതിനും വയ്യാതായെന്നും ഷുക്കൂര്‍ പറഞ്ഞു. വിവിധ രോഗംബാധിച്ച് അബ്ദുല്‍ ഷുക്കൂറും ഭാര്യയും രണ്ട് മക്കളും ചികിത്സയിലാണ്.

വാല്‍വിന് തകരാറ്, തലച്ചോറ് ചുരുക്കം, നട്ടെല്ലിന് ബലക്കുറവ്, ശ്വാസംമുട്ട് ഒപ്പം അല്‍ഷിമേഴ്‌സിന്റെ തുടക്കം എന്നിവയാണ് കുടുംബനാഥനായ അബ്ദുല്‍ ഷുക്കൂറിനെ തളര്‍ത്തിയത്. പഴയ ബോഡി ബില്‍ഡര്‍ ആയിരുന്നു. ഇപ്പോള്‍ ആരോഗ്യം ക്ഷയിച്ച് വീട്ടില്‍ തന്നെ കഴിയുകയാണ്. ഒരു ഓട്ടോ ഉണ്ടെങ്കിലും അത് ഓടിക്കാനുള്ള ആവതില്ല. വീട്ടില്‍ പട്ടിണി മൂക്കുമ്പോള്‍ വേദന സഹിച്ച് ഇടയ്‌ക്കൊക്കെ ആ മുചക്രം ഉരുട്ടാനിറങ്ങുമെന്നും എങ്കിലും അതുകൊണ്ട് ഒന്നിനും തികയുന്നില്ലെന്നും ഷുക്കൂര്‍ പറഞ്ഞു.ഷുക്കൂറിന്റെ ഭാര്യ ഷഹബാനത്ത് പൂര്‍ണ്ണമായും കിടപ്പിലാണ്. രണ്ടു കണ്ണിനും കാഴ്ചയില്ല. കരളും വൃക്കയും തകരാറിലാണ്. പരസഹായം ഇല്ലാതെ ഒന്ന് എഴുന്നേല്‍ക്കാന്‍ പോലും കഴിയില്ല. 21 കാരിയായ ഇളയ മകള്‍ അയിഷയ്ക്ക് കാഴ്ചയുണ്ടെന്നതൊഴിച്ചാല്‍ മാതാവിന്റെ മറ്റെല്ലാ രോഗങ്ങളുമുണ്ട്.മൂത്തമകള്‍ ഹസീനയ്ക്ക് ആമവാദവും, വാല്‍വ് തകരാറും, തലച്ചോര്‍ ചുരുക്കവുമാണ് രോഗങ്ങള്‍. ഒരു വീട്ടിലെ മുഴുവന്‍ പേരെയും രോഗികളാക്കിയ പരീക്ഷണത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ നിസഹായനാണ് കുടുംബനാഥന്‍ അബ്ദുല്‍ ഷുക്കൂര്‍. ഒരു മകന്‍ 2021ല്‍ തലച്ചോറിലെ രോഗം കാരണം മരിച്ചു. രണ്ടാണ്‍ മക്കള്‍ കൂടിയുണ്ട്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്ന അവരും നിസഹായരാണ്.

ഷുക്കൂറിന്റെ കുടുംബത്തിനായി കൈകോര്‍ക്കാം:

NAME: SHAHUBANATH H
ACCOUNT NO: 67258592891
BANK: SBI
BRANCH: POONTHURA
IFSC CODE: SBIN0070422

Related Posts

Leave a Reply