ഉയർന്നു വരുന്ന വന്യജീവി സംഘർഷത്തിൽ വനം മന്ത്രിമാരുടെ നിർണായക യോഗം ബന്ദിപ്പൂരിൽ നടക്കും. ഇന്ന് രാവിലെ 11 മണിക്കാണ് യോഗം നടക്കുക. കർണാടക വനംമന്ത്രി ഈശ്വർ ബി ഖണ്ഡരെയാണ് യോഗം വിളിച്ചത്. വന്യജീവി പ്രശ്‌നം പരിഹരിക്കാൻ ഉന്നതതല സമിതി വേണമെന്ന് കേരളം ആവശ്യപ്പെടും. വനംമന്ത്രി എകെ ശശീന്ദ്രൻ ഉന്നതതല സംഘവുമായി ബന്ദിപ്പൂരിലെ യോഗത്തിൽ പങ്കെടുക്കും. മനുഷ്യ – വന്യജീവി സംഘർഷം പ്രത്യേക ദുരന്തമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള നോഡൽ ഓഫീസറായി ചീഫ് വൈൽഡ്‌ലൈഫ് വാർഡനെ നിയോഗിക്കാനും തീരുമാനമായിരുന്നു. തുടർച്ചായി വന്യജീവി ആക്രമണങ്ങളിൽ നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.