തൃശൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലെ ചെറുതുരുത്തിയില്‍ സംഘര്‍ഷം. തങ്ങളെ സിപിഐഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് കോണ്‍ഗ്രസ് ആരോപണം. പൊലീസ് നോക്കി നില്‍ക്കവെയായിരുന്നു മര്‍ദ്ദനമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
മണ്ഡലത്തില്‍ കഴിഞ്ഞ 28 വര്‍ഷമായി വികസന മുരടിപ്പാണെന്ന് ആരോപിച്ച് 28 മിനുറ്റ് നേരം നീണ്ടുനില്‍ക്കുന്ന പ്രതിഷേധം ഇന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. തലകുത്തി നിന്നുള്ള പ്രതിഷേധമായിരുന്നു പ്രഖ്യാപിച്ചത്. ഈ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയവരെയാണ് മര്‍ദ്ദിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പൊലീസ് നോക്കിനിന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സി ഐയെ സ്ഥലം മാറ്റണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.