India News

ഉത്തർപ്രദേശിൽ ഓട്ടമത്സരത്തിനായി പ്രാക്ടീസ് ചെയ്യുന്നതിനിടെ 14കാരനായ കുട്ടി ഹൃദയാഘാതം മൂലം മരിച്ചു

അലിഗഡ്: ഉത്തർപ്രദേശിൽ ഓട്ടമത്സരത്തിനായി പ്രാക്ടീസ് ചെയ്യുന്നതിനിടെ 14കാരനായ കുട്ടി ഹൃദയാഘാതം മൂലം മരിച്ചു. അലിഗഡ് ജില്ലയിലെ സിറോളി ഗ്രാമത്തിലെ, മോഹിത് ചൗദരി എന്ന ബാലനാണ് മരിച്ചത്.

സ്‌കൂളിലെ സ്പോർട്സ് മത്സരങ്ങൾക്കായി പ്രാക്ടീസ് ചെയ്യുകയായിരുന്നു മോഹിത്. രണ്ട് റൗണ്ടുകൾ വിജയകരമായി പൂർത്തിയാക്കാൻ മോഹിത്തിനായി. ശേഷം പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് ഓഗസ്റ്റിൽ ഒരു റോഡ് അപകടത്തിൽ മരിച്ചിരുന്നു.

കഴിഞ്ഞ നിരവധി മാസങ്ങളായി ഇത്തരത്തിൽ യുവതീയുവാക്കളിലും ചെറിയ കുട്ടികളിലുമായി ഹൃദയാഘാതം റിപ്പോർട്ട് ചെയ്യുന്നുണ്ട്. അരാണ എന്ന ഗ്രാമത്തിലെ, 20 വയസുള്ള മറ്റേ എന്ന യുവതി ഹൃദയാഘാതം മൂലം മരിച്ചത് കഴിഞ്ഞ മാസമാണ്. ലോധി നഗറിൽ എട്ട് വയസുള്ള ഒരു കുട്ടിയും ഇത്തരത്തിൽ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

Related Posts

Leave a Reply