India News

ഉത്തരേന്ത്യയിൽ വരുന്ന രണ്ട് ദിവസത്തേക്ക് അതിശൈത്യ തരംഗത്തിന് സാധ്യത


ഉത്തരേന്ത്യയിൽ വരുന്ന രണ്ട് ദിവസത്തേക്ക് അതിശൈത്യ തരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ പുകമഞ്ഞ് കണക്കിലെടുത്ത് ജാഗ്രത നിർദ്ദേശവും നൽകി. വിമാനത്താവളങ്ങളോട് അതീവ ജാഗ്രത പുലർത്തുവാനും അറിയിപ്പ്. അന്തരീക്ഷ താപനില 9°C ലേക്ക് താഴ്ന്നു. ഡൽഹിയിൽ ശൈത്യത്തോടെപ്പം വായുമലിനീകരണവും രൂക്ഷമാണ്. എയർ ക്വാളിറ്റി ഇൻഡക്സ് 450 ന് മുകളിലേക്ക് ഉയർന്നു. GRAP 3 പ്രകാരമുള്ള നിയമങ്ങൾ നടപ്പിലാക്കിയെങ്കിലും മലിനീകരണ തോത് കുറയ്ക്കുവാൻ കഴിഞ്ഞിട്ടില്ല. പല ആളുകളിലും ശ്വാസതടസ്സം പോലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. വരും ദിവസങ്ങളിൽ വായു മലിനീകരണം രൂക്ഷമാകാൻ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.

Related Posts

Leave a Reply