സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സിനിമ ടിക്കറ്റ് ബുക്കിംഗ് സംവിധാനം അട്ടിമറിച്ചത് ബി ഉണ്ണികൃഷ്ണന്‍ ആണെന്ന ഉണ്ണി ശിവപാലിന്റെ ആരോപണം ശരി വച്ച് നിര്‍മാതാവ് സാന്ദ്രാ തോമസ്. ഇ – ടിക്കറ്റിങ് അട്ടിമറിച്ചത് ബി ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍. അന്ന് സഹായം തേടി ഉണ്ണി ശിവപാല്‍ വിളിച്ചിരുന്നു. സര്‍ക്കാര്‍ സംവിധാനം നടപ്പായിരുന്നെങ്കില്‍ കൊള്ള അവസാനിക്കുമായിരുന്നു – സാന്ദ്ര തോമസ് പറഞ്ഞു. സിനിമ സംഘടനകളുടെ തലപ്പത്ത് ഉള്ളവരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കുറഞ്ഞ ചെലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സംവിധാനം വന്‍കിട കമ്പനിക്ക് വേണ്ടി ഉണ്ണികൃഷ്ണന്‍ അട്ടിമറിച്ചെന്നാണ് ഫെഫ്ക അംഗമായ ഉണ്ണി ശിവപാലിന്റെ ആരോപണം. ഉണ്ണി ശിവപാലിന്റെ ഐനെറ്റ് വിഷന്‍ എന്ന കമ്പനിയായിരുന്നു കുറഞ്ഞ തുക ക്വാട്ട് ചെയ്തത്. ബി ഉണ്ണികൃഷ്ണന്‍ നിഷേധിച്ചാല്‍ തെളിവുകള്‍ പുറത്തു വിടുമെന്നും ഉണ്ണി ശിവപാല്‍ ട്വന്റിഫോറിനോട് പറഞ്ഞു. സര്‍ക്കാര്‍ അപ്ലിക്കേഷനില്‍ സിനിമ ബുക്ക് ചെയ്യാന്‍ വേണ്ടിയിരുന്നത് സര്‍വീസ് ചാര്‍ജ് ആയി 10 രൂപ മാത്രമായിരുന്നു. ഇതില്‍ അഞ്ച് രൂപ ക്ഷേമനിധിയിലേക്കും അഞ്ച് രൂപ തിയറ്റര്‍ ഉടമകള്‍ക്കുമായിരുന്നു.
ടിക്കറ്റ് ബുക്കിംഗിന് വന്‍കിട കമ്പനിക്കായി ബി ഉണ്ണികൃഷ്ണന്‍ ഇടപെടന്നാണ് ഉണ്ണി ശിവപാല്‍ ആരോപിക്കുന്നത്. കുറഞ്ഞ ടെന്‍ഡര്‍ തുക വെച്ചിട്ടും തന്റെ കമ്പനിയെ ഒഴിവാക്കിയെന്നും ഉണ്ണി ശിവപാല്‍ പറഞ്ഞു.