ഇന്നലെ ഉഡുപ്പി മാൽപേ പോലീസ് സ്റ്റേഷൻ പരിധിയിൽ നെഞ്ചറിൽ പട്ടാപ്പകൽ അമ്മയെയും മൂന്നു മക്കളെയും വെട്ടിക്കൊന്ന സംഭവം ആസൂത്രിതമാണെന്ന് സൂചന. കൊല്ലപ്പെട്ടവരുടെ ആഭരണങ്ങളോ വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങളോ കവർ ചെയ്യപ്പെട്ടിട്ടില്ല.. കൊല്ലപ്പെട്ട ഹസീനയുമായോ ഭർത്താവ് നൂറു മുഹമ്മദ് മായോ ശത്രുതയുള്ള ആരെങ്കിലും ആയിരിക്കണം കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. സൗദി അറേബ്യയിൽ ജോലിചെയ്യുന്ന നൂറു മുഹമ്മദിന്റെ ഭാര്യ ഹസീന മക്കളായ അഫ്നാൻ, ഐനാസ്, അസീം എന്നിവരാണ് കൊല്ലപ്പെട്ടത്. 100 മുഹമ്മദിന്റെ മാതാവിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തിട്ടില്ല. ഇന്നലെ രാവിലെ 8: 30നും 9 നും ഇടയിലായിരുന്നു സംഭവം.
പുറകിൽ നീളമുള്ള ബാഗും മുഖം മറക്കുന്ന മാസ്കും ധരിച്ചാണ് അക്രമി എത്തിയത്. ഓട്ടോറിക്ഷയിലാണ് ഇയാൾ സംഭവം നടന്ന വീട്ടിലെത്തിയത്. തൊട്ടടുത്ത പ്രദേശമായ സന്തേക്കാട് നിന്നാണ് ഇയാൾ ഓട്ടോറിക്ഷ പിടിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. നേരെ വീട്ടിലേക്ക് കയറിയ ആക്രമി സ്വീകരണ മുറിയിൽ ഉണ്ടായിരുന്ന ഹസീനയുമായി എന്തോ പറഞ്ഞതിന് തൊട്ടു പിന്നാലെ ആയുധമെടുത്ത് വെട്ടുകയായിരുന്നു. മുറിയിൽ ഉണ്ടായിരുന്ന രണ്ട് പെൺമക്കളെയും നൂറുമുഹമ്മദിന്റെ മാതാവിനെയും വെട്ടിവിഴ്ത്തി. പുറത്ത് കളിക്കുകയായിരുന്നു മകൻഅസീം ഇവരുടെ നിലവിളികേട്ടാണ് അകത്തേക്ക് ഓടിയെത്തിയത് എന്ന് പറയുന്നു. ഈ കുട്ടിയെയും വെട്ടിവീഴ്ത്തിയ ശേഷം അക്രമം പുറത്തേക്ക് ഓടി പോവുകയായിരുന്നു.നൂറ് മുഹമ്മദിന്റെ മാതാവിന് ബോധം വീണാൽ മാത്രമേ ഒരുപക്ഷേ ഇയാൾ എന്താണ് പറഞ്ഞിരുന്നത് എന്ന് വ്യക്തമാവുകയുള്ളൂ. ഒരുപക്ഷേ 100 മുഹമ്മദിന്റെ കുടുംബാംഗങ്ങൾക്ക് ഇയാളെ മുൻകൂട്ടി അറിയാമായിരിക്കാമെന്നും സംശയമുണ്ട്. ഇയാളെ കണ്ട് പകച്ചുപോയ കുടുംബാംഗങ്ങൾ എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് ഇയാൾ ആയുധമെടുത്ത് എല്ലാവരെയും വെട്ടുകയായിരുന്നു എന്നാണ് സൂചന.
അക്രമിയുടെ ഏതാനും ദൃശ്യങ്ങൾ അടുത്തുള്ള സിസിടിവികളിലും പതിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട മൂത്തമകൾ അഫ്നാൻ എയർ ഇന്ത്യയിൽ ജോലി ചെയ്യുകയായിരുന്നു. ഐനാൻ കോളേജ് വിദ്യാർഥിനിയും അസീം എട്ടാം ക്ലാസ് വിദ്യാർത്ഥിയും ആയിരുന്നു. ബംഗളൂരു ശൈലിയിലുള്ള കന്നടയിലാണ് അക്രമി സംസാരിച്ചതെന്ന് ഇയാളെ കൊണ്ടുവന്നിറങ്ങിയ ഓട്ടോറിക്ഷ ഡ്രൈവർ പോലീസിന് മൊഴി നൽകി. ഇയാൾ നൂറ് മുഹമ്മദിന്റെ വീടിനുമുന്നിൽ ഇറക്കി കഷ്ടിച്ച് 15 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഇയാൾ സ്റ്റാൻഡിൽ തന്നെ മടങ്ങി എത്തുകയും ചെയ്തു. ഇത്ര പെട്ടെന്ന് മടങ്ങാനായിരുന്നുവെങ്കിൽ താൻ കാത്തുനിൽക്കുമായിരുന്നു എന്ന് പറഞ്ഞതായും എന്നാൽ അത് ശ്രദ്ധിക്കാതെ അയാൾ തിടുക്കത്തിൽ മറ്റൊരു ഓട്ടോയിൽ കയറി പോയതായും ഇയാൾ പോലീസിനോട് പറഞ്ഞു. അടുത്തുള്ള കരാവലി ബൈപ്പാസിലാണ് അക്രമി ഇറങ്ങിയത് എന്ന് രണ്ടാമത്തെ ഓട്ടോറിക്ഷ ഡ്രൈവറും മൊഴി നൽകി കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഉടുപ്പി ജില്ലാ പോലീസ് സൂപ്രണ്ട് അരുൺ കുമാർ അറിയിച്ചു.
