ഉച്ചക്ക് ശേഷമുണ്ടായ കനത്ത മഴയിൽ കൊച്ചി നഗരം വെള്ളത്തിലായി. പ്രധാന നഗരങ്ങളിലുണ്ടായ വെള്ളക്കെട്ട് ജനജീവിതത്തെ സാരമായി ബാധിച്ചു. ജില്ലയുടെ മലയോരമേഖലയിലും അതിശക്തമായ മഴയാണ് പെയ്തത്.
വൈകുന്നരം അഞ്ച് മണിയോടെയാണ് കൊച്ചയിൽ മഴ ആരംഭിച്ചത്. അഞ്ചരയോടെ ശക്തി പ്രാപിച്ച മഴ പ്രധാന നഗരങ്ങളെ വെള്ളത്തിനടയിലാക്കി. വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി, കാക്കാനട് മേഖലകളിൽ അതിരൂക്ഷമായ വെള്ളക്കാണ് അനുഭവപ്പെട്ടത്. ഇൻഫോപാർക്കിനുള്ളിലുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് വാഹന ഗതാഗതം പൂർണമായും തടസപ്പെട്ടു.
കാക്കനാട് മേഖലയിൽ കടകൾക്കുള്ളിലും കളമശ്ശേരി മൂലേപ്പാടത്ത് 20 ഓളം വീടുകളിലും വെള്ളം കയറി. പുത്തൻകുരിശ് എംജിഎം സ്‌കൂളിന്റെ മതിൽ തകർന്നു വീണു. അങ്കമാലി മലയാറ്റൂർ പാതയിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു.