2024 ആരംഭിക്കുമ്പോൾ തിയേറ്ററുകളിൽ ആഘോഷിക്കാൻ കഴിയുന്ന നിരവധി റിലീസുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഈ സിനിമകൾക്കായി സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോൾ വരുന്നത്.
ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്ലികേഷനായ ബുക്ക് മൈ ഷോയിൽ സിനിമാപ്രേമികൾ ഏറ്റവുമധികം കാത്തിരിക്കുന്ന 10 സിനിമകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് . ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് അല്ലു അർജുൻ ചിത്രം പുഷ്പ 2 ദി റൂൾ ആണ്. 158.3 K ആളുകളാണ് സിനിമയിൽ ഇന്ററസ്റ്റ് പ്രകടിപ്പിച്ചിരിക്കുന്നത്. 2024 ഓഗസ്റ്റ് 15-നാണ് പുഷ്പ 2 ആഗോള തലത്തിൽ റിലീസിനെത്തുക. അഞ്ച് ഭാഷകളിലായാണ് സിനിമ ഒരുങ്ങുന്നത്.
117.5 K യുമായി മലയാളം ചിത്രം ആടുജീവിതമാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. ഏപ്രിൽ പത്തിന് തിയേറ്ററുകളിൽ എത്തുന്ന ചിത്രം ബെന്യാമിന്റെ ‘ആടുജീവിത’ത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്.