തിരുവനന്തപുരം:ഇ പോസ് സംവിധാനം തകരാറിലായതോടെ സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങി. ഇന്നലെയും റേഷൻ വിതരണം മുടങ്ങിയിരുന്നു. മസ്റ്ററിംഗ് നടക്കുന്നതിനാല്‍ റേഷൻ കടകളുടെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം വന്നിരുന്നു.
ഇന്ന് മുതല്‍ ശനിയാഴ്ച വരേക്കാണ് പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്തിയിരുന്നത്. എന്നാല്‍ സമയക്രമം മാറ്റിയതിലും ഫലമുണ്ടായില്ല. ഇ പോസ് പ്രവര്‍ത്തിക്കാതായതോടെ റേഷൻ വിതരണം ഇന്നും മുടങ്ങുകയായിരുന്നു.
രാവിലെ 8 മുതൽ ഒരു മണി വരെ 7 ജില്ലകളിൽ മാത്രമായി റേഷൻ സമയം ക്രമീകരിച്ചിരുന്നു. ഇവിടങ്ങളിൽ രാവിലെ മുതൽ തന്നെ ഇപോസ് പണി മുടക്കി. ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് ബാക്കി 7 ജില്ലകളിൽ റേഷൻ വിതരണ സമയം.