Kerala News

ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ ഡി സി ബുക്സിന് വക്കീൽ നോട്ടീസ്

ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ ഡി സി ബുക്സിന് വക്കീൽ നോട്ടീസ്. താൻ അറിയാത്ത കാര്യങ്ങളാണ് പുറത്ത് വന്നത്. ഡി സി ബുക്സ് പുറത്തുവിട്ട പോസ്റ്റുകൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് ജയരാജൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ നിയമനടപടിയെടുക്കുമെന്നും അദ്ദേഹം പറയുന്നു.

ആത്മകഥ പ്രസിദ്ധീകരിച്ചത് തന്നെ തേജോവധം ചെയ്യാന്‍ വേണ്ടിയാണെന്നാണ് ഇപി ആരോപിക്കുന്നത്. പുറത്ത് വന്നത് താന്‍ എഴുതിയതല്ലെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. അഡ്വ കെ വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

ആത്മകഥാ വിവാ​ദത്തിൽ ഇപി ജയരാജൻ ഡിജിപിക്ക് പരാതി നൽകിയിട്ടുമുണ്ട്. ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇപി നൽകിയ പരാതിയിൽ‌ പറയുന്നു.

Related Posts

Leave a Reply