Kerala News

ഇരുമ്പ് ഏണി ചാരി കുരുമുളക് പറിച്ചു; ഷോക്കേറ്റ് ഭാര്യയ്ക്ക് ദാരുണാന്ത്യം; ഭർത്താവിനു ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കരയ്ക്ക് സമീപം പേഴുംപാറയിൽ കുരുമുളക് പറിക്കുന്നതിനിടെ ദമ്പതികൾക്ക് ഷോക്കേറ്റ് ഭാര്യയ്ക്ക് ദാരുണാന്ത്യം. സുധാമണി (55) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവിനു ഗുരുതരമായി പരിക്കേറ്റു. ഭർത്താവ് രാജേന്ദ്രനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുരുമുളക് പറിക്കുന്നതിനിടെ മരത്തിൽ ചാരിയ ഇരുമ്പ് ഏണിയുടെ മറുഭാഗം ഇലട്രിക്ക് ലൈനിൽ തട്ടുകയായിരുന്നു. തുടർന്നാണ് ദമ്പതികൾക്ക് ഷോക്കറ്റത്. സുധാമണി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Related Posts

Leave a Reply