Kerala News

ഇരവിപുരത്ത് മുക്കുപണ്ടം പണയം വച്ച്, പണം കൈക്കലാക്കാൻ ശ്രമിച്ച ഗീത, ഗിരിജ എന്നിവർ ; സ്ത്രീകൾക്ക് പിന്നിൽ വൻ തട്ടിപ്പ് സംഘമുണ്ടെന്നാണ് പൊലീസ്

കൊല്ലം: ഇരവിപുരത്ത് മുക്കുപണ്ടം പണയം വച്ച്, പണം കൈക്കലാക്കാൻ ശ്രമിച്ച ഗീത, ഗിരിജ എന്നിവർ കഴിഞ്ഞദിവസം പിടിയിലായിരുന്നു. ഈ സ്ത്രീകൾക്ക് പിന്നിൽ വൻ തട്ടിപ്പ് സംഘമുണ്ടെന്നാണ് പൊലീസ് ഈ ഘട്ടത്തിൽ കരുതുന്നത്. അയത്തിൽ സ്വദേശികളായ ഗീതയും ഗിരിജയും മുന്പ് നടത്തിയ തട്ടിപ്പുകളെക്കുറിച്ച് പൊലീസിന് തെളിവുകൾ കിട്ടിയിട്ടുണ്ട്.

പുന്തലത്താഴത്തു പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഗീതയും ഗിരിജയും പിടിയിലായത്. 13 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താനായിരുന്നു നീക്കം. എന്നാൽ സംശയം തോന്നിയ ജീവനക്കാർ നടത്തിയ പരിശോധനയിൽ മുക്കുപണ്ടമാണെന്ന് കണ്ടെത്തി. പ്രതി രക്ഷപ്പെടാതിരിക്കാൻ നടപടികൾ മനപ്പൂർവും വൈകിപ്പിച്ചു.

ധനകാര്യ സ്ഥാപനത്തിന്റെ ഉടമ ഈ സമയം കൊണ്ട് പൊലീസിനെ വിവരം അറിയിച്ചു.തുടർന്ന് ഇരവിപുരം പൊലീസ് എത്തി ഗീതയെ പിടികൂടി. പൊലീസ് എത്തിയതറിഞ്ഞ് പുറത്തു കാത്തുനിന്ന ഗീതയുടെ കൂട്ടാളി ഗിരിജ രക്ഷപ്പെട്ടു. എന്നാൽ വൈകാതെ ഇവരെയും പിടികൂടി. ഇവർ പല സ്ഥാപനങ്ങളിലും മുക്കുപണ്ടം വച്ച് പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ഓരോ തട്ടിപ്പും.

പ്രതികൾക്ക് പിന്നിൽ വൻ തട്ടിപ്പ് സംഘമുണ്ടെന്ന് പൊലീസ് പറയുന്നു. ഇവരിൽ ചിലരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. യുവതികളിൽ നിന്ന് കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇരവിപുരം പൊലീസ് അന്വഷണം തുടരുകയാണ്.

Related Posts

Leave a Reply