Entertainment Kerala News

ഇന്‍സ്റ്റഗ്രാമിൽ നിറയെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ; ‘മല്ലു കുടിയൻ’ തിരുവല്ലയിൽ അറസ്റ്റില്‍

പത്തനംതിട്ട: മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ സ്ഥിരമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്ന യുവാവ് അറസ്റ്റിലായി. മല്ലു കുടിയൻ എന്ന് പേരിലുള്ള ഇൻസ്റ്റാ പ്രൊഫൈലിന്റെ ഉടമയായ 23 വയസുകാരന്‍ അഭിജിത്ത് അനിലാണ് തിരുവല്ലയില്‍ വെച്ച് എക്സൈസിന്റെ പിടിയാലയത്. തിരുവല്ല പെരിങ്ങര സ്വദേശിയാണ് അഭിജിത്ത് അനിൽ തിരുവല്ല സർക്കിൾ ഇൻസ്‌പെക്ടറുടെ നിർദ്ദേശപ്രകാരം റേഞ്ച് ഇൻസ്‌പെക്ടർ പ്രസന്നൻ ജിയും സംഘവുമാണ് അറസ്റ്റ് ചെയ്യാനെത്തിയത്. എക്സൈസ് സൈബർ സെല്ലിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കേരള അബ്‌കാരി നിയമം സെക്ഷൻ 55 (H) പ്രകാരമാണ് അഭിജിത്ത് അനിലിനെതിരെ കേസെടുത്തിരിക്കുന്നത്. എക്സൈസ് സംഘത്തില്‍ പി.ഒ ഹുസൈൻ അഹ്‌മദ്‌, സിവില്‍ എക്സൈസ് ഓഫീസര്‍ ഗിരീഷ്, വിമ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കാർത്തിക, ആര്യ, ഡ്രൈവർ ഹുസൈൻ എന്നിവരും ഉണ്ടായിരുന്നു.

Related Posts

Leave a Reply