Kerala News

ഇന്റലിജൻസ് വിഭാഗം സംസ്ഥാന മേധാവിയായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ പി വിജയനെ നിയമിച്ച് ഉത്തരവിറക്കി

തിരുവനന്തപുരം: ഇന്റലിജൻസ് വിഭാഗം സംസ്ഥാന മേധാവിയായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ പി വിജയനെ നിയമിച്ച് ഉത്തരവിറക്കി സർക്കാർ. കേരള പൊലീസ് അക്കാദമി ഡയറക്ടറുടെ ചുമതല നിർവഹിച്ചു വരികയായിരുന്നു. ക്രമസമാധാനചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം നിയമിക്കപ്പെട്ടതിനെ തുടർന്നാണ് പി വിജയൻ ഇന്റലിജൻസ് വിഭാഗം മേധാവിയാകുന്നത്. എ അക്ബറിനെ അക്കാദമി ഡയറക്ടറായും നിയമിച്ചു.

ക്രമസമാധാനചുമതലയുണ്ടായിരുന്ന മുൻ എഡിജിപി എം ആർ അജിത് കുമാറിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ പി വിജയനെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. കോഴിക്കോട്ട് ട്രെയിനിൽ തീവെച്ച സംഭവത്തിൽ പ്രതിയുടെ വിവരങ്ങൾ ചോർത്തിയെന്ന കാരണത്താലായിരുന്നു അന്വേഷണവിധേയമായുള്ള സസ്പെൻഷൻ. പിന്നീട് സർവീസിൽ തിരിച്ചെത്തിയ അദ്ദേഹം പൊലീസ് അക്കാദമി ഡയറക്ടറായി ചുമതലയേൽക്കുകയായിരുന്നു. 1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിജയന്‍ തീവ്രവാദ വിരുദ്ധ സേനയുടെ തലവനായിരുന്നു. ബുക്ക് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ ചുമതലയും സ്റ്റുഡന്‍ഡ് കേഡറ്റ് ചുമതലയും വഹിച്ചിരുന്നു.

Related Posts

Leave a Reply