റേഷന്‍ വിതരണവും റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങും നടക്കുന്നതിനാല്‍ സംസ്ഥാനത്ത് റേഷന്‍കടകളുടെ സമയം താത്കാലികമായി പുനക്രമീകരിച്ചു. ഏഴു ജില്ലകളില്‍ രാവിലെ 8 മണി മുതല്‍ ഒരു മണി വരെയും ഏഴ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതല്‍ 7 മണി വരെയും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും. ഇന്ന് മുതല്‍ ശനിയാഴ്ച വരെ റേഷന്‍ കടകളുടെ സമയക്രമത്തില്‍ മാറ്റം മുതല്‍ ഒമ്പതാം തീയതി വരെയാണ് നിയന്ത്രണം. ശിവരാത്രി ആയതിനാല്‍ എട്ടാം തീയതി റേഷന്‍ കടകള്‍ക്ക് അവധിയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ മാര്‍ച്ച് 5, 7 തിയതികളില്‍ റേഷന്‍ കടകള്‍ രാവിലെ പ്രവര്‍ത്തിക്കും. ഈ ജില്ലകളില്‍ മാര്‍ച്ച് 6, 9 തിയതികളില്‍ റേഷന്‍ കടകള്‍ ഉച്ചയ്ക്ക് ശേഷമാകും പ്രവര്‍ത്തിക്കുക. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ മാര്‍ച്ച് 6,9 തിയതികളിലാകും റേഷന്‍ കടകള്‍ രാവിലെ പ്രവര്‍ത്തിക്കുക. ഈ ജില്ലകളില്‍ മാര്‍ച്ച് 5,7 തിയതികളില്‍ ഉച്ചയ്ക്ക് ശേഷവും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കും.