India News

ഇന്ത്യ – പാകിസ്താൻ മത്സരത്തിന്റെ വ്യാജ ടിക്കറ്റ് വിറ്റവർ പിടിയിൽ

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൻ്റെ വ്യാജ ടിക്കറ്റ് വില്പന നടത്തിയ നാലുപേർ പിടിയിൽ. അഹ്മദാബാദ് ക്രൈം ബ്രാഞ്ചാണ് തട്ടിപ്പുകാരെ പിടികൂടിയത്. കുഷ് മീണ (21), രാജീവ് താക്കോർ (18), ധ്രുമിൽ താക്കോർ (18), ജയ്മിൻ പ്രജാപതി (18) എന്നിവരാണ് പിടിയിലായത്.

രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഒരു ഫോട്ടോസ്റ്റാറ്റ് കടയിൽ നിന്നാണ് സംഘം പിടിയിലായത്. ഇവരിൽ നിന്ന് 150 വ്യാജ ടിക്കറ്റുകളും പിടികൂടി. കമ്പ്യൂട്ടർ, പെൻ ഡ്രൈവ്, കളർ പ്രിൻ്റർ, പേപ്പർ കട്ടർ, മൊബൈൽ ഫോൺ തുടങ്ങിയ ഉപകരണങ്ങളും പൊലീസ് പിടികൂടി.

200 ടിക്കറ്റുകൾ ആകെ പ്രിൻ്റ് ചെയ്ത ഇവർ 50 എണ്ണം വിറ്റഴിച്ചു. വിറ്റഴിച്ച ടിക്കറ്റുകൾക്ക് 3 ലക്ഷം രൂപ പ്രതികൾക്ക് ലഭിച്ചു. വിറ്റഴിച്ച ടിക്കറ്റുകളും ലഭിച്ച തുകയും പൊലീസ് കണ്ടെടുത്തു. ഒരു ഒറിജിനൽ ടിക്കറ്റ് വാങ്ങി അതുപയോഗിച്ചാണ് ഇവർ വ്യാജ ടിക്കറ്റുകൾ പ്രിൻ്റ് ചെയ്തത്.

Related Posts

Leave a Reply