ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
ബ്രിക്‌സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും. സേനാ പിന്മാറ്റത്തിന് ധാരണയായി. കൂടിക്കാഴ്ചയില്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി ഉന്നയിക്കുകയും ചെയ്തു. വിദേശകാര്യമന്ത്രാലയം കൂടിക്കാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്.
2020 മുതല്‍ ഇന്ത്യ-ചൈന അതിര്‍ത്തില്‍ സംഘര്‍ഷ സാഹചര്യം നിലനിന്നിരുന്നു. ഇതിനിടെ 19 തവണ സൈനിക കമാന്‍ഡര്‍മാരുടെ ചര്‍ച്ചകള്‍ നടന്നിരുന്നു. പാങ്കോങ്‌സോ തടകത്തിന് സമീപത്തെ പ്രദേശങ്ങളില്‍ ചൈനീസ് സൈന്യം പിന്മാറിയിരുന്നു. എന്നാല്‍ ലഡാക്കിലെ പ്രധാനകേന്ദ്രങ്ങളില്‍ ചൈനയുടെ സൈന്യത്തിന്റെ സാന്നിധ്യം ഉണ്ട്. ഇരു രാജ്യത്തിന്റെ അതിര്‍ത്തികളിലും സൈനിക വിന്യാസം നടത്തിയിരുന്നു. ഈ സാഹചരയത്തിലാണ് കൂടിക്കാഴ്ച നടത്തിയത്.
ഗാല്‍വന്‍ പ്രതിസന്ധിയ്ക്കു ശേഷം നാലു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നരേന്ദ്ര മോദിയും ഷി ജിന്‍പിങും പൊതുപരിപാടിയില്‍ ഒന്നിച്ചെത്തുന്നത്. പരസ്പരം ഹസ്തദാനം ചെയ്ത് അഭിവാദ്യം ചെയ്തും ഇരുനേതാക്കാന്മാരും ഹ്രസ്വസമയത്തേക്ക് സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.