ഇന്ത്യൻ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശത്രുക്കളുടെ വാക്കുകളെയല്ല, രാജ്യത്തെ പ്രതിരോധിക്കുന്ന സൈന്യത്തിന്റെ ശക്തിയിലാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ ജാഗ്രതമൂലം രാജ്യത്തേക്ക് നോക്കാന്‍ പോലും ആരും ധൈര്യപ്പെടുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗുജറാത്തിലെ കച്ചിൽ നിയോഗിച്ചിട്ടുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ സന്ദർശിച്ച് ആഘോഷവേളയിൽ ആശംസകൾ നേർന്നു. ആർമി യൂണിഫോം ധരിച്ച പ്രധാനമന്ത്രി അവിടെ നിയോഗിച്ചിരിക്കുന്ന സൈനികർക്ക് മധുരം നൽകി. കച്ചിലെ സർ ക്രീക്കിലെ ലക്കി നാലയിൽ പ്രധാനമന്ത്രി മോദി ബിഎസ്എഫ്, കര, നാവിക, വ്യോമസേനാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
നിങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുമ്പോഴെല്ലാം, എന്റെ സന്തോഷം പലമടങ്ങ് വര്‍ധിക്കുന്നു. 500 വര്‍ഷങ്ങള്‍ക്കുശേഷം രാമന്‍ അയോധ്യയില്‍ തിരിച്ചെത്തിയ വര്‍ഷമായതിനാല്‍ ഇത്തവണത്തെ ദീപാവലി പ്രത്യേകതകളുള്ളതാണ്. നിങ്ങള്‍ കാരണം രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷിതത്വം തോന്നുന്നുവെന്നും മോദി പറഞ്ഞു.
സർദാർ വല്ലഭായ് പട്ടേലിന്റെ നൂറ്റമ്പതാം ജന്മദിനം രണ്ട് വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.സർദാർ വല്ലഭായ് പട്ടേലിന്റെ സംഭാവനകൾ അതുല്യം, സ്വാതന്ത്ര്യം ലഭിച്ചതിന് പിന്നാലെ ഇന്ത്യ തകരുമെന്ന് കരുതിയവർക്ക് മുന്നിൽ ഐക്യം സാധ്യമാക്കി.ഈ സർക്കാറിന്റെ എല്ലാ പ്രവർത്തനങ്ങളിലും, പദ്ധതികളിലും ദേശീയ ഐക്യം പ്രകടമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ മനസിലാക്കി സൈന്യത്തെ അത്യാധുനിക ആയുധങ്ങള്‍ നല്‍കി ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും ആധുനികമായ സൈനികശക്തികളുടെ കൂട്ടിത്തിലേക്ക് ഇന്ത്യയെ കൊണ്ടുവരാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.