India News Sports

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ മോഹൻ ബ​ഗാനെ തകർത്ത് മുംബൈ സിറ്റി എഫ് സി.

മുംബൈ: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ മോഹൻ ബ​ഗാനെ തകർത്ത് മുംബൈ സിറ്റി എഫ് സി. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് മുംബൈ സിറ്റിയുടെ വിജയം. മത്സരത്തിൽ ​ഗോളെണ്ണത്തിന് മുകളിലാണ് താരങ്ങൾക്ക് ലഭിച്ച റെഡ് കാർഡുകളുടെ എണ്ണം. ആകെ മത്സരത്തിൽ ഏഴ് റെഡ് കാർഡുകളാണുണ്ടായത്. മുംബൈയുടെ നാലും മോഹൻ ബഗന്റെ മൂന്നും താരങ്ങൾക്ക് റെഡ് കാർഡ് ലഭിച്ചു. മത്സരത്തിന്റെ 13-ാം മിനിറ്റിൽ മുംബൈ സിറ്റി താരത്തിനാണ് ആദ്യ റെഡ് കാർഡ് ലഭിച്ചത്. മോഹൻ ബ​ഗാൻ താരം മൻവീർ സിംഗിന്റെ പുറത്ത് മുട്ടുകൊണ്ട് ചവുട്ടിയതിനാണ് ആകാശ് മിശ്രയ്ക്ക് ചുവപ്പ് കാർഡ് ലഭിച്ചത്. നട്ടെല്ലിന് ​ഗുരുതര പരിക്കേൽക്കാവുന്ന തരത്തിൽ കഠിനമായ ഫൗളാണ് ആകാശ് മിശ്രയുടെ ഭാ​ഗത്ത് നിന്നുണ്ടായത്.

Related Posts

Leave a Reply