ഇടുക്കി പൈനാവിൽ രണ്ട് വീടുകൾക്ക് തീയിട്ടു. കൊച്ചുമലയിൽ അന്നക്കുട്ടി, മകൻ ജിൻസ് എന്നിവരുടെ വീടിനാണ് തീയിട്ടത്. മകളുടെ ഭർത്താവ് സന്തോഷാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയം. പുലർച്ചെ മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സംഭവം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.
ഈ സമയം വീടുകളിൽ ആളില്ലായിരുന്നതിനാൽ വൻദുരന്തം ഒഴിവായി. അന്നക്കുട്ടിയുടെ വീട് പൂർണമായും കത്തി നശിച്ചു. ജിൻസിൻ്റെ വീട് ഭാഗികമായും തീപിടിച്ചു. കഴിഞ്ഞദിവസം അന്നക്കുട്ടിയെും പേരക്കുട്ടിയെയും പെട്രോൾ ഒഴിച്ച് തീകൊളുത്താൻ സന്തോഷ് ഒരുങ്ങിയിരുന്നു. അന്നക്കുട്ടി ഇപ്പോഴും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ പ്രതിയെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
സമീപവാസിയാണ് വീടുകളിൽ തീപടർന്നത് ശ്രദ്ധയിൽപ്പെട്ടത്. വീട് കത്തിച്ചതിന് പിന്നിൽ സന്തോഷെന്നാണ് നിഗമനം. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.