Kerala News

ഇടുക്കി ജില്ലയിലെ പൂപ്പാറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്നാർ: ഇടുക്കി ജില്ലയിലെ പൂപ്പാറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പതിനാലുകാരിയെയാണ് നാല് യുവാക്കൾ ബലാത്സംഗം ചെയ്തത്. കേസിൽ  പൂപ്പാറക്കാരായ മൂന്ന് പേരാണ് അറസ്റ്റിലായത്. പൂപ്പാറ സ്വദേശികളായ രാംകുമാറും വിഗ്നേഷും ജയ്സണുമാണ് പിടിയിലായത്. തമിഴ്നാട് സ്വദേശിയായ ഒരു പ്രതി കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. 

സ്കൂളിൽ നടന്ന കൗൺസിലിംഗിന് ഇടയാണ് കുട്ടി ഇക്കാര്യം തുറന്ന് പറയുന്നത്.  കൗൺസിലിംഗിനിടെ പൊട്ടിക്കരഞ്ഞ പെൺകുട്ടി താൻ നേരിട്ട ക്രൂരതകൾ അധ്യാപകരോട് തുറന്നു പറയുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി നാല് പേർ തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് പെൺകുട്ടി വെളിപ്പെടുത്തി. പ്രതികൾ തന്നെ ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞു.

തുടർന്ന് സ്കൂൾ അധകൃതർ ചൈൽഡ് ലൈനിനെ വിവരം അറിയിച്ചു. ചൈൽഡ് ലൈൻ നൽകിയ പരാതിയി കേലെടുത്ത ശാന്തൻപാറ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവലാണ് പൂപ്പാറ സ്വദേശികളായ യുവാക്കൾ പിടിയിലാകുന്നത്. പ്രതികൾക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.   തമിഴ്നാട് സ്വദേശിയായ ഒരാൾ കൂടി കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും ശാന്തൻപാറ പൊലീസ് പറഞ്ഞു.

Related Posts

Leave a Reply