Kerala News

ഇടുക്കി ചെറുതോണി; കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു.

ചെറുതോണി: കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ചെറുതോണി സ്വദേശി പുത്തൻ പുരക്കൽ വിഷ്ണുവാണ് (31) ആത്മഹത്യ ചെയ്തത്. കുടുംബ പ്രശ്നം കാരണം വിഷ്ണുവിന്റെ ഭാര്യ കുറച്ചു നാളായി അകന്ന് കഴിയുകയാണ്. ആത്മഹത്യക്ക് കാരണം ഇതാകാം എന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച രാവിലെ 11ന് ആയിരുന്നു സംഭവം. ഫാനിൽ കൈലിമുണ്ട് കുരുക്കി കഴുത്തിലിട്ടാണ് ഇയാൾ ഫെയ്‌സ്‌ബുക്ക്‌ ലൈവിൽ വന്നത്. ദൃശ്യങ്ങൾ വ്യക്തമല്ലായിരുന്നു. ലൈവ് കണ്ട് ബന്ധുക്കളും സുഹൃത്തുക്കളും എത്തിയപ്പോഴേക്കും വിഷ്ണു മരിച്ചിരുന്നു. കതക് തകർത്ത് വീടിനുള്ളിൽ കയറിയപ്പോൾ വിഷ്ണു ഫാനിൽ തൂങ്ങി നില്ക്കുന്നതാണ് കണ്ടത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Related Posts

Leave a Reply