Kerala News

ഇടുക്കി ഉടുമ്പൻചോലയിൽ അയൽവാസി പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു


ഇടുക്കി ഉടുമ്പൻചോലയിൽ അയൽവാസി പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ഉടുമ്പൻചോല പാറയ്ക്കൽ ഷീലയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അയൽവാസിയായ ശശി ഷീലയെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. 60 ശതമാനത്തിലേറെ പൊള്ളലേറ്റ് യുവതി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വ്യക്തിവൈരാ​ഗ്യത്തെ തുടർന്നായിരുന്നു ആക്രമണം. ഷീല തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു ശശി കുപ്പിയിൽ കരുതിയ പെട്രോൾ ദേഹത്തേക്ക് ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തിൽ പ്രതി ശശിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Posts

Leave a Reply