ഇടുക്കി: ഇടുക്കി അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. അടിമാലി കരിങ്കുളം സ്വദേശികളായ ആന്റണി – സോജന്‍ ജീന ദമ്പതികളുടെ മൂത്ത മകള്‍ ജോയന്ന സോജനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഭക്ഷണം കഴിച്ച ശേഷം കുട്ടിക്ക് ഛര്‍ദ്ദില്‍ അനുഭവപ്പെട്ടു. ഇതിനിടെ ഭക്ഷണാവശിഷ്ടം ശ്വാസനാളത്തിൽ കുടുങ്ങിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ ഉടൻ തന്നെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.
