Kerala News

ഇടുക്കിയിൽ 10 വയസുകാരനെ ബാത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി നെടുങ്കണ്ടം പൊന്നാമലയിൽ ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. 10 വയസ്സുകാരനാണ് മരിച്ചത്. ബഥേൽ പുത്തൻ വീട്ടിൽ വിനുവിൻ്റെ മകൻ ആൽബിനെയാണ് ബാത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ബാത്റൂമിൽ കഴുത്തിൽ തോർത്ത് കുരുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണം നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവൂ എന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ മൃതദേഹം നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയിലാണ്. എങ്ങനെയാണ് കുട്ടി മരിച്ചതെന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല.

Related Posts

Leave a Reply