ഓൾ കേരള സയന്റിഫിക് ആൻഡ് സർജിക്കൽ ഡീലേഴ്സ് അസോസിയേഷന്റെ 32 മത് സംസ്ഥാന സമ്മേളനം വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ശനിയാഴ്ച രാവിലെ 10 മണിക്ക് ഹോട്ടൽ സമുദ്രയിൽ വച്ച് ഉദ്ഘാടനം നിർവഹിക്കും.
പ്രസ്തുത സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ്. പി.എൻ ബാല സുബ്രഹ്മണ്യൻ അധ്യക്ഷത വഹിക്കും. രാഗേഷ് വി ആർ, ഡോക്ടർ തോമസ് മാത്യു, ജനറൽ സെക്രട്ടറി അജിത് കുമാർ, നിസാറുദ്ദീൻ, എസ് എസ് മനോജ് എന്നിവർ സംസാരിക്കുകയും കൂടാതെ ആരോഗ്യരംഗത്തെ പ്രഗൽഭരായ പത്മശ്രീ ഡോക്ടർ മാർത്താണ്ഡൻ പിള്ള, ഡോക്ടർ ഫൈസൽ ഖാൻ, ഡോക്ടർ ഗോപിനാഥ് എന്നിവരെ ആദരിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം എം എൽ ടി,,നഴ്സിംഗ്,, ഫാർമസി വിദ്യാർത്ഥികൾക്ക് വേണ്ടി സെമിനാറും സംഘടിപ്പിക്കുന്നു.1200 ഓളം ഡീലേർസ് പങ്കെടുക്കുന്ന സമ്മേളനത്തിൽ ബിസിനസ് മീറ്റും,, അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും സംഘടനയുടെ ചാരിറ്റി ഫണ്ട് ഉപയോഗിച്ച് വിവിധ ആശുപത്രികളിലേക്ക് വീൽചെയറുകളും നൽകുന്നതായി സംസ്ഥാന പ്രസിഡന്റ് പി എൻ ബാലസുബ്രഹ്മണ്യൻ, ജില്ലാ പ്രസിഡന്റ് വി മനോജ്, ജില്ലാ സെക്രട്ടറി ഗീതാ ഷാജി, ജില്ലാ ട്രഷറർ പ്രശാന്ത് ഫെഡറിക്, ജനറൽ കൺവീനർ പി എസ് രാജൻ നായർ എന്നിവർ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ ഇന്ന് നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്ത് അറിയിക്കുകയായിരുന്നു.
1990ല്‍ തൃശ്ശൂരിൽ സ്ഥാപിതമായ സംഘടനയാണ് എ കെ എസ് എസ് ഡി എ ( ഓൾ കേരള സയന്റിഫിക് ആൻഡ് സർജിക്കൽ ഡീലർസ് അസോസിയേഷൻ). ആരോഗ്യമേഖലയിൽ ഒട്ടേറെ നല്ല പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാനും ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങളും നിർധനരായ രോഗികൾക്ക് ധനസഹായവും അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകാനും പരസ്പര സൗഹാർദം പുലർത്തി പ്രസ്തുത മേഖലയിൽ ഉണ്ടാവുന്ന വിഷമസ്ഥിതികളെ വിലയിരുത്തി പരിഹാരം കാണുവാനും സംഘടനയ്ക്ക് കഴിഞ്ഞു.
ആതുരസേവനരംഗത്ത് മത്സ്യത്തൊഴിലാളികൾക്കും മറ്റു മേഖലയിലെ പാവപ്പെട്ട വ്യക്തികൾക്കും നിരവധി സംഭാവനകൾ ഈ സംഘടനയിലൂടെ നൽകാൻ സാധിച്ചു. ക്യാൻസർ ഡയാലിസിസ് രോഗികൾക്ക് കേരളത്തിലുടനീളം ഉപകരണങ്ങളും മരുന്നുകളും വിതരണം ചെയ്യാൻ സാധിച്ചിട്ടുണ്ട്. കോവിഡ് മഹാമാരി കാലയളവിലും പ്രളയസമയത്തും നിപ്പ വൈറസ് കാലഘട്ടത്തും ഗവൺമെന്റ് ഒപ്പം നിന്ന് ധാരാളം കാരുണ്യ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാൻ സംഘടനയ്ക്ക് കഴിഞ്ഞു.
സംഘടനയുടെ പ്രസിഡന്റ് രാജൻ നായർ പി എസ്, ജനറൽ സെക്രട്ടറി താജ് ആന്റണി, ട്രഷറർ മൃദുല സുരേഷ്, വൈസ് പ്രസിഡന്റ് അജിത് കുമാർ വി, മിനീഷ് കുമാർ പി ജി, ജോയിൻ സെക്രട്ടറി ആഷിക് ബാബു, ഓഡിറ്റർ രാജ്കുമാർ മേനോൻ എന്നിവരാണ് സംഘടനയെ നയിക്കുന്നവർ