Kerala News

ആശുപത്രിയിൽ കയറി ഗർഭിണിയെ കടന്നുപിടിച്ച പോസ്കോ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇടുക്കി: അർദ്ധരാത്രിയിൽ ആശുപത്രിയിൽ കയറി ഗർഭിണിയെ കടന്നുപിടിച്ച പോസ്കോ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മാട്ടുപ്പെട്ടി എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷനിൽ മനോജിനെയാണ് മൂന്നാർ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയായിരുന്നു സംഭവം. മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗർഭിണിയായ യുവതിയെയാണ് മനോജ് കയറിപ്പിടിക്കാൻ ശ്രമിച്ചത്.

പെൺകുട്ടി ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മനോജിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ വർഷം പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശല്യപ്പെടുത്തിയ കേസിൽ പിടിയിലായ മനോജ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

Related Posts

Leave a Reply