Kerala News

ആശങ്ക വിട്ടൊഴിയുന്നില്ല; തലശ്ശേരിയിൽ കോടതികൾക്ക് ഇന്ന് അവധി

തലശ്ശേരിയിൽ കോടതികൾക്ക് ഇന്നും അവധി. തലശ്ശേരി ജില്ലാ കോടതിയിൽ ജഡ്ജിമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കൂട്ടത്തോടെ രോഗം പിടിപെട്ട സംഭവത്തിൽ ആശങ്ക തുടരുന്നു. ജനൽ ആശുപത്രി, കണ്ണൂർ മെഡിക്കൽ കോളേജ്, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള മൂന്നു വിദഗ്ധ സംഘങ്ങൾ ഇതിനകം കോടതിയിലെത്തി പരിശോധന നടത്തിക്കഴിഞ്ഞു. 3 സംഘങ്ങൾക്കും രോഗകാരണം കണ്ടെത്താൻ സാധിച്ചിട്ടില്ല ആദ്യസംഘം ശേഖരിച്ച രക്തസ്രാവ പരിശോധനാഫലം വന്നാൽ മാത്രമേ രോഗം വ്യക്തമാക്കുകയുള്ളൂ. ആലപ്പുഴ വയറോളജി ലാബിലേക്ക് അയച്ചിട്ടുള്ള സാമ്പിളുകളുടെ പരിശോധന ഫലത്തിനായാണ് കാത്തിരിപ്പ് തുടരുന്നത്. രോഗം എന്താണെന്ന് ഇതുവരെ സ്ഥിരീകരിക്കാൻ സാധിക്കാത്തതിനാൽ ന്യായാധിപൻമാരും അഭിഭാഷകരും ജീവനക്കാരും ഉൾപ്പെടെയുള്ളവർ ആശങ്കയിലാണ് .

Related Posts

Leave a Reply