ആലുവയിൽ മാധ്യമപ്രവർത്തകയുടെ വീടിന് നേരെ ആക്രമണം. കലാകൗമുദി റിപ്പോർട്ടർ ജിഷയുടെ വീട് അക്രമികൾ തല്ലി തകർത്തു. വീട്ടു മുറ്റത്തുണ്ടായിരുന്ന ഇരു ചക്ര വാഹനങ്ങളും തല്ലി തകർത്തു. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്.
പ്രതികളും ജിഷയുടെ ബന്ധുവും തമ്മിൽ വാക്കുതർക്കം നിലനിന്നിരുന്നു. ഇതിൽ ജിഷയാണ് മധ്യസ്ഥത വഹിച്ചിരുന്നത്. ഇതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ നാലു പേരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ ഒരാളെ കൂടി പിടികൂടാനുണ്ട്.