Kerala News

ആലപ്പുഴ: വിഷു ദിനത്തിലെ ദാരുണ അപകടത്തിൽ ഏഴ് വയസുകാരി മരിച്ചു

ആലപ്പുഴ: വിഷു ദിനത്തിലെ ദാരുണ അപകടത്തിൽ ഏഴ് വയസുകാരി മരിച്ചു. ആലപ്പുഴ നെടുമുടി കളരിപറമ്പിൽ തീർത്ഥയാണ് മരിച്ചത്. അമ്മയോടോപ്പം ബന്ധു വീട്ടിൽ പോകുമ്പോൾ കാൽ വഴുതി തോട്ടിൽ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ അമ്മയും തോട്ടിലേക്ക് എടുത്തുചാടിയെങ്കിലും മകളെ രക്ഷിക്കാനായില്ല. കുട്ടിയെ കരക്കെത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related Posts

Leave a Reply