ആലപ്പുഴ താമരക്കുളം ഗുരുനാഥൻ കുളങ്ങരയിൽ കാറിൽ സഞ്ചരിച്ചവരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചതായി പരാതി. താമരക്കുളം സ്വദേശികളായ സുജിത്ത്, ഷംനാദ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരെ നൂറനാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലക്ഷ്യമായി വാഹനമോടിച്ചത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.
