Kerala News

ആലപ്പുഴ തകഴിയിൽ മുയലിന്റെ കടിയേറ്റതിനെ തുടർന്ന് വാക്സിനെടുത്ത വീട്ടമ്മ മരിച്ചു

ആലപ്പുഴ തകഴിയിൽ മുയലിന്റെ കടിയേറ്റതിനെ തുടർന്ന് വാക്സിനെടുത്ത വീട്ടമ്മ മരിച്ചു. തകഴി കല്ലേപുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ (63) യാണ് മരിച്ചത്. മുയലിന്റെ കടിയേറ്റതിനെത്തുടർന്ന് ഇവർ പ്രതിരോധ വാക്സിൻ കുത്തിവെയ്പ്പ് എടുത്തിരുന്നു. ഇതിനുശേഷം ശരീരം തളർന്ന് കിടപ്പിലാവുകയായിരുന്നു. ശാന്തമ്മയുടെ പേരക്കുട്ടി കഴിഞ്ഞയാഴ്ച അബദ്ധത്തിൽ എലിവിഷം കഴിച്ച് മരണപ്പെട്ടിരുന്നു.

ഒക്ടോബർ 21 നാണ് ശാന്തമ്മയ്‌ക്ക് വീട്ടിലെ വളർത്തു മുയലിന്റെ കടിയേറ്റത്. പാദത്തിലാണ് മുയൽ കടിച്ചത്. ഇതിനെത്തുടർന്ന് അമ്പലപ്പുഴ അർബൻ ഹെൽത്ത് സെന്ററിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. എന്നാൽ ആലപ്പുഴ മെഡി. മെഡി. കോളജാശുപത്രിയിൽ ആൻ്റി റാബീസ് വാക്സിനെടുത്തതിനെത്തുടർന്ന് ഇവരുടെ ശരീരം തളർന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.

വാക്സിന്റെ മൂന്നാമത്തെ ഡോസ് എടുത്തതോടെ ഇവർ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ശാന്തമ്മ യെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ആശുപത്രി വിട്ട് വീട്ടിൽ കഴിയവെയാണ് മരിച്ചത്. സംഭവത്തിൽ മകൾ സോണി അമ്പലപ്പുഴ പൊലീസിനും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി.

Related Posts

Leave a Reply