Kerala News

ആലപ്പുഴ: ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു.

ആലപ്പുഴ: ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു. അമ്പലപ്പുഴയില്‍ കെഎസ്‌യു നേതാക്കളെ എസ്എഫ്‌ഐ ഗുണ്ടകള്‍ അക്രമിച്ചെന്നാരോപിച്ചാണ് ബന്ദ്. അമ്പലപ്പുഴ ഗവ: കോളേജില്‍ കെഎസ്‌യു-എസ്എഫ്‌ഐ സംഘര്‍ഷം നടന്നിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും കെഎസ്‌യു വിജയിച്ചിരുന്നു. അതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കെഎസ്‌യു നടത്തിയ വിജയാഘോഷ പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു.

കെഎസ് യു ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് ആര്യ കൃഷ്ണനെയും തന്‍സില്‍ നൗഷാദിനെയും ജില്ലാ സെക്രട്ടറി അര്‍ജുന്‍ ഗോപകുമാറിനെയും അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ആദിത്യന്‍ സനുവിനെയും എസ്എഫ്‌ഐ അക്രമിച്ചെന്നാണ് കെഎസ്‌യു ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ജില്ലയില്‍ പലയിടത്തും എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ സംഘം അക്രമം അഴിച്ചുവിടുകയാണെന്നും കെഎസ്‌യു ആരോപിച്ചു.

Related Posts

Leave a Reply