ആലപ്പുഴയിൽ വീടിന് തീയിട്ട ഗൃഹനാഥൻ ജീവനൊടുക്കി. തലവടിയിൽ 75 കാരനാണ് വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചത്. ശ്രീകണ്ഠൻ ആണ് സ്വന്തം വീടിന് തീയിട്ട ശേഷം തൂങ്ങി മരിച്ചത്. കിടപ്പ് രോഗിയായ ഭാര്യ ഗുരുതരമായി പൊള്ളലേറ്റ അവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകൻ ഉണ്ണികൃഷ്ണനും പൊള്ളലേറ്റു.
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. തലവടി പൊലീസ് സംഭവ സ്ഥലത്ത് എത്തി. പൊള്ളലേറ്റ ഭാര്യ ഓമന(73)യെയും മകനെയും വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ശ്രീകണ്ഠന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റി.