Kerala News

ആലപ്പുഴയിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൈക്കാട്ടുശ്ശേരി പുറമട വീട്ടിൽ ആൻ്റണിയുടെ മകൻ ജോസി (45) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുന്നപ്പൊഴിയിൽ മനോജ് എന്നയാളെ അവശനിലയിൽ കണ്ടെത്തി.

ഇന്ന് വൈകിട്ട് ഏഴ് മണിയോടെ മണിയാതൃക്കലിന് സമീപത്താണ് സംഭവം. ഉച്ചമുതൽ വാഹനം ഇവിടെ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. പിന്നീട് സംശയം തോന്നി നാട്ടുകാർ കാറിനടുത്തെത്തി പരിശോധിച്ചപ്പോഴാണ് ജോസി മരിച്ച നിലയിലും, മനോജിനെ അവശനിലയിലും കണ്ടെത്തുന്നത്. മെക്കാനിക്കിന്റെ സഹായത്തോടെയാണ് കാർ തുറന്ന് ഇരുവരെയും പുറത്തെത്തിച്ചത്. സംഭവത്തിൽ പൂച്ചാക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ജോസിയുടെ പോസ്റ്റുമോർട്ടം നാളെ നടക്കും.

Related Posts

Leave a Reply