തിരുവനന്തപുരം – ആറ്റിങ്ങലിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേര്‍ അറസ്റ്റില്‍.
വാളക്കാട് സ്വദേശി രാഹുല്‍ (26), ഊരുപൊയ്ക സ്വദേശി രാഹുല്‍ദേവ് (26), കിഴുവിലം സ്വദേശി അറഫ്ഖാന്‍ (26), വാമനപുരം സ്വദേശി അനുരാഗ് (24), കാരേറ്റ് സ്വദേശി രാഹുല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് വക്കം സ്വദേശി ശ്രീജിത്തിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.
സംഭവത്തിന് മുമ്പും ശേഷവും പ്രതികളെ സഹായിച്ചവരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ആറ്റിങ്ങൽ പൊലീസ് അറിയിച്ചു. കേസിലെ പ്രധാന പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
പ്രദേശത്തെ ലഹരി സംഘത്തലവനാണ് പ്രധാന പ്രതിയെന്നാണ് പൊലീസിന്റെ നിഗമനം. കുരിയൻ വിനീതിനെയും നാലംഗ സംഘത്തിനെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവർക്കായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.