Kerala News

ആറാട്ടുപുഴ തറയ്ക്കൽ പൂരത്തിനിടെ ആനകൾ ഇടഞ്ഞ് നാല് പേർക്ക് പരുക്ക്

ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. ആനകൾ തമ്മിൽ ഉപചാരം ചൊല്ലി പിരിയുന്നതിനിടയിലാണ് ഒരാന അടുത്തുള്ള ആനയെ കുത്തിയത്. പിന്നീട് രണ്ട് ആനകളും മുളങ്ങ് ഭാഗത്തേക്ക് ഓടുകയായിരുന്നു. സംഭവത്തിൽ നാലു പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടേയും പരുക്ക് ഗുരുവായൂർ രവി കൃഷ്ണൻ, പുതുപ്പള്ളി അർജുനൻ എന്നീ ആനകളാണ് ഇടഞ്ഞത്. ആനയെ തളയ്ക്കാൻ ശ്രമിച്ചുവെങ്കിലും നടക്കാതെ വന്നതോടെ എലഫന്റ് സ്‌ക്വാഡും പൊലീസും സ്ഥലത്ത് എത്തിയാണ് തളച്ചത്.

Related Posts

Leave a Reply