Kerala News

ആനയെഴുന്നള്ളിപ്പിനായി ആരാധനാലയങ്ങള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി

ആനയെഴുന്നള്ളിപ്പിനായി ആരാധനാലയങ്ങള്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. ദിവസം 30 കിലോമീറ്ററില്‍ കൂടുതല്‍ ആനകളെ നടത്തിക്കരുത് എന്ന് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മാര്‍ഗരേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്.

പിടികൂടപ്പെട്ട ആനകളെ പിടികൂടുമ്പോള്‍ ബന്ധപ്പെട്ട ജില്ലാ സമിതിയുടെ അനുമതി വാങ്ങണം. ഇതിനായുള്ള അപേക്ഷ ഒരു മാസം മുന്‍പ് സമര്‍പ്പിക്കേണ്ടതുണ്ട്. ആനകള്‍ക്ക് മതിയായ വിശ്രമം ലഭിക്കുന്നുണ്ടെന്ന് ജില്ലാ സമിതികളാണ് ഉറപ്പുവരുത്തേണ്ടത്.

ഉത്സവങ്ങളുടേയും മറ്റും സംഘാടകര്‍ ആനകള്‍ക്ക് മതിയായ ഭക്ഷണവും മറ്റ് സൗകര്യങ്ങളുമുണ്ടെന്ന് ജില്ലാ സമിതിയെ ബോധ്യപ്പെടുത്തണം. ആനകള്‍ക്ക് വൃത്തിയുള്ള താമസസ്ഥലം നല്‍കണം. ആനയും അഗ്നിസംബന്ധമായ കാര്യങ്ങളും തമ്മില്‍ കുറഞ്ഞത് 100 മീറ്ററെങ്കിലും ദൂരപരിധി നിശ്ചയിച്ചിരിക്കണം. 10 മുതല്‍ 4 വരെ ആനകളെ യാത്ര ചെയ്യിക്കരുത്. ആനകളെ കൊണ്ടുപോകുന്ന വാഹനത്തിന്റെ വേഗത 25 കിലോമീറ്ററില്‍ താഴെയായിരിക്കണം.

Related Posts

Leave a Reply