Kerala News

ആനക്കൊമ്പ് കേസ് – മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന് കോടതി

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസിൽ നടൻ മോഹൻലാൽ ഉൾപ്പടെയുള്ളവർ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് നിർദേശം. നവംബർ 3-ന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് പിൻവലിക്കാനുള്ള സർക്കാർ അപേക്ഷ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി തള്ളി. മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ 2011 ഡിസംബർ 21-ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 2 ജോഡി ആനക്കൊമ്പും ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളും കണ്ടെടുത്തിരുന്നു. ഇതാണ് കേസിനാധാരം. ആദായ നികുതി വകുപ്പ് വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് കേസ് എടുക്കുകയായിരുന്നു. ആനക്കൊമ്പ് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നായിരുന്നു മോഹൻലാലിന്റെ വാദം.

Related Posts

Leave a Reply