Kerala News

ആദിവാസി വിഭാഗത്തിൽപ്പെട്ട 49കാരനെ കാറിനൊപ്പം റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾക്കെതിരെ ലുക് ഔട്ട് നോട്ടീസ്.

വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട 49കാരനെ കാറിനൊപ്പം റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾക്കെതിരെ ലുക് ഔട്ട് നോട്ടീസ്. പനമരം സ്വദേശികളായ നബീൽ കമർ, വിഷ്ണു എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. സംഭവത്തിൽ പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അർഷാദ്, അഭിരാം എന്നിവർ ഇന്ന് പിടിയിലായിരുന്നു.

ഇന്ന് വൈകിട്ടാണ് പ്രതികൾക്കെതിരെ പോലീസ് ലൂക്കോട്ട് നോട്ടീസിറക്കിയത്. ഇവർ സംസ്ഥാനം വിടാനുള്ള സാധ്യതയാണ് പോലീസ് കണക്കുകൂട്ടുന്നത്. കേസിൽ പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അർഷിദും അഭിരാമും കൽപ്പറ്റയിൽ നിന്ന് പിടിയിലായിരുന്നു. കർണാടകയിൽ നിന്ന് കൽപ്പറ്റയിലേക്ക് വരും വഴിയാണ് ഇവർ പിടിയിലായതെന്ന് പൊലിസ് അറിയിച്ചു.

പ്രതികൾ ലഹരി ഉപയോഗിച്ചതായി സംശയമുണ്ടെന്ന് മാതൻ പ്രതികരിച്ചു. കൂടൽകടവ് പ്രദേശത്ത് ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു മുൻ പരിചയവുമില്ലാത്തവരാണ് ആക്രമിച്ചതെന്നും ഈ സംഘം കൂടൽ കടവിന് താഴ്ഭാഗത്തും പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നുവെന്നും മാതൻ പറഞ്ഞു. പരുക്കേറ്റ് മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മാതനെ മന്ത്രി ഒ ആർ കേളു സന്ദർശിച്ചു. ഞായറാഴ്ച വൈകിട്ട് 5 മണി യോടെയാണ് മാനന്തവാടി പനമരം പുഴകൾ ചേരുന്ന കൂടൽകടവ് പ്രദേശത്ത് വച്ച് അക്രമി സംഘം മാതനെ കാറിനൊപ്പം വലിച്ചിഴച്ചത്.

വയനാട് മാനന്തവാടി കൂടൽ കടവിലാണ് ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ച ക്രൂരത അരേേങ്ങറിയത് . വിനോദ സഞ്ചാരികളാണ് കാറിൽ കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം വലിച്ച് ഇഴച്ചത് .കൈയ്ക്കും കാലിനും ശരീരത്തിന്റെ പിൻഭാഗത്തും സാരമായി പരിക്കേറ്റ ആദിവാസി യുവാവ് മാതനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Related Posts

Leave a Reply