Kerala News

അസിസ്‌റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യയിൽ പ്രതിഷേധിക്കാനൊരുങ്ങി ബാർ അസോസിയേഷൻ; നാളെ കോടതി നടപടികൾ ബഹിഷ്കരിക്കും

കൊല്ലം പരവൂരിലെ അസിസ്‌റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ എസ് അനീഷ്യയെ ആത്മഹത്യയിൽ ആരോപണ വിധേയരായ മേലുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് കൊല്ലം ബാർ അസോസിയേഷൻ. ബാർ അസോസിയേഷൻ നാളെ കോടതി നടപടികൾ ബഹിഷ്കരിക്കും. ആത്മഹത്യയ്ക്ക് പിന്നിൽ സഹപ്രവർത്തകരുടെ മാനസികപീഡനവും ഭീഷണിയുമെന്നായിരുന്നു ആരോപണം. അനീഷ്യയുടെ മൊബൈൽ ഫോണിലും കൂടുതൽ തെളിവുകൾ ഉണ്ടെന്നാണ് വിവരം. പൊലീസ് അന്വേഷണം തുടരുന്നതിനൊപ്പം -ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും അന്വേഷണത്തിന് ഉത്തരവിട്ടു.അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയിൽ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുകയാണ് കൊല്ലം ബാർ അസോസിയേഷൻ .ഡിഡിപി കെ.ഷീബയ്ക്കാണ് അന്വേഷണ ചുമതല.രണ്ടാഴ്ചക്കുള്ളിൽ റിപോർട്ട് സമർപിക്കാനാണ് നിർദേശം .റിപോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും.മേലുദ്യോഗസ്‌ഥരുടെ മാനസിക പീഡനവും, ഭീഷണിയും ജോലിയിലെ സമ്മർദ്ധവും ആണ് ആത്‍മഹത്യയിലേക്ക് നയിച്ചത് എന്ന് അനീഷ്യ സുഹൃത്തുക്കൾക്ക് അയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട് . കുറ്റക്കാർക്കെതിരെ കർശനമായ നടപടി വേണമെന്ന ആവശ്യമാണ് അഭിഭാഷകർക്കും ഉള്ളത്.വനിതാ കമ്മീഷൻ അനീഷയുടെ വീട് സന്ദർശിച്ചു. അതേ സമയം ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ വിശദമായി എഴുതിയിരുന്ന ബുക്കും പൊലീസിന് ലഭിച്ചു. കേസ് നിയമപരമായി നേരിടാൻ അനീഷ്യയുടെ കുടുംബത്തിൻറെ തീരുമാനം. കുടുംബത്തെ നേരിൽ കണ്ട് കൊല്ലം ബാർ അസോസിയേഷൻ പിന്തുണയറിയിച്ചു. മാവേലിക്കര സെഷൻസ് കോടതി ജഡ്ജ് അജിത് കുമാറാണ് അനീഷ്യയുടെ ഭർത്താവ്.സംഭവത്തിൽ മഹിള കോൺഗ്രസും കളക്ടറുടെ ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു .

Related Posts

Leave a Reply