India News

അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ സുപ്രിംകോടതി വിധി ഇന്ന്

ഡൽഹി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ സുപ്രിംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അരവിന്ദ് കെജ്‌രിവാളിന്റെ വാദം കേട്ടശേഷമാകും തീരുമാനമെടുക്കുക. അസാധാരണ കേസില്‍ പ്രത്യേക അധികാരമുപയോഗിച്ചാണ് തിരഞ്ഞെടുപ്പ് കാലത്ത് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുന്നതെന്നാണ് സുപ്രിംകോടതിയുടെ നിലപാട്.

ഇടക്കാല ജാമ്യം അനുവദിച്ചാലും ഭരണപരമായ ചുമതലകൾ നിർവഹിക്കരുത് എന്ന് നേരത്തെ കേസ് പരിഗണിക്കവെ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു. പ്രചാരണം നടത്തുക മൗലികാവകാശമല്ലെന്ന് ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യത്തെ ഇഡി ശക്തമായി എതിർക്കുകയാണ്. ഇടക്കാല ജാമ്യം നല്‍കുന്നത് തടയാനായി രാവിലെതന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അരവിന്ദ് കെജ്‌രിവാളിനെതിരെ കുറ്റപത്രം നല്‍കിയേക്കും.

കേസില്‍ വാദം കേട്ടാല്‍ സുപ്രിംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഇഡി ഇന്ന് മറുപടി നല്‍കണം. ഇടക്കാല ജാമ്യം നൽകിയാൽ തിരഞ്ഞെടുപ്പിന്റെ പേരിൽ അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ രാഷ്ട്രീയക്കാർക്ക് സാഹചര്യമൊരുക്കുകയാണ് അരവിന്ദ് കെജ്‌രിവാൾ ചെയ്യുന്നതെന്നും ഇഡിയുടെ വാദം ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഇടക്കാല ജാമ്യത്തില്‍ തീരുമാനമെടുക്കുന്നത്.

Related Posts

Leave a Reply