India News

അയോധ്യയിൽ ആദ്യ ദിനം എത്തിയത് അഞ്ച് ലക്ഷം ഭക്തർ

അയോദ്ധ്യാ രാമക്ഷേത്രം സന്ദർശിക്കാൻ ആദ്യ ദിവസം തന്നെ ഭക്തരുടെ തിരക്ക്. പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷം അഞ്ച് ലക്ഷത്തോളം ഭക്തർ ദർശനത്തിനായി ക്ഷേത്രത്തിലെത്തിയെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ് അറിയിച്ചു. ക്ഷേത്രത്തിലേക്ക് കടത്തിവിടുന്നത് രണ്ട് നിരകളിലായി.ഇന്ത്യ ടുഡേ ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടയുള്ള മാധ്യമങ്ങളാണ് കണക്ക് റിപ്പോർട്ട് ചെയുന്നത്.

ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് രണ്ട് സമയങ്ങളിലായി രാം ലല്ലയെ ദർശിക്കാം. രാവിലെ 7 മുതൽ 11.30 വരെയും പിന്നീട് ഉച്ചയ്‌ക്ക് 2 മുതൽ 7 വരെയുമാണ് ദർശന സമയം. വൻഭക്തജനത്തിരക്കുണ്ടെങ്കിലും ദർശന സമയം നീട്ടാനാവില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. 8000-ലധികം ദ്യോഗസ്ഥരെയാണ് സുരക്ഷയ്‌ക്കായി നിയോഗിച്ചിട്ടുള്ളത്.

ഇന്നലെ മുതലാണ് ക്ഷേത്രത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നത്. ദർശനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ വലിയ രീതിയിലുള്ള തിരക്കാണ് ക്ഷേത്രത്തിന്റെ പ്രധാനകവാടങ്ങളിലെല്ലാം രൂപപ്പെട്ടത്.

Related Posts

Leave a Reply