India News Kerala News Sports

അഫ്ഗാനിസ്താനെതിരായ മൂന്നാം ടി20; ഇന്ത്യയ്ക്ക് ബാറ്റിങ്, സഞ്ജു സാംസൺ ടീമിൽ

അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. മൂന്ന് മാറ്റങ്ങളുമായി ഇന്ത്യ ഇറങ്ങുമ്പോള്‍ ജിതേഷ് ശര്‍മ്മയ്ക്ക് പകരം സഞ്ജു സാംസണ്‍ ആണ് വിക്കറ്റ് കീപ്പര്‍. ആദ്യ രണ്ട് മത്സരത്തിലും പുറത്തിരുത്തിയ ശേഷമാണ് സഞ്ജുവിന് അവസരമൊരുങ്ങിയിരിക്കുന്നത്. സ്പിന്നര്‍ അക്സര്‍ പട്ടേലിന് പകരം കുല്‍ദീപ് യാദവും പേസര്‍ അര്‍ഷ്‌ദീപ് സിംഗിന് പകരം ആവേഷ് ഖാനും ഇലവനിലെത്തിയതാണ് ഇന്ത്യയുടെ ഇലവനിലെ മറ്റ് മാറ്റങ്ങള്‍.

സഞ്ജു ടീമിലുണ്ടെന്ന് രോഹിത് ടോസിനിടെ പറഞ്ഞതിനു പിന്നാലെ സ്റ്റേഡിയത്തില്‍ നിറഞ്ഞ കൈയടികളായിരുന്നു. ആദ്യ രണ്ടുമത്സരങ്ങളിലും അവസരം കിട്ടാതിരുന്ന സഞ്ജുവിന് ഈ അവസരം നന്നായി ഉപയോഗപ്പെടുത്തണം.

ലോകകപ്പിനുമുമ്പ് കളിക്കുന്ന അവസാന ടി 20 ക്രിക്കറ്റ് പരമ്പരയില്‍ സമ്പൂര്‍ണ ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ രണ്ടു മത്സരവും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. രണ്ടു മത്സരത്തിലും ജയം ആധികാരികമായിരുന്നു.

പ്ലേയിംഗ് ഇലവനുകള്‍

ഇന്ത്യ: യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), വിരാട് കോലി, ശിവം ദുബെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയി, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്, ആവേഷ് ഖാന്‍.

അഫ്ഗാനിസ്ഥാന്‍: റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), ഗുല്‍ബാദിന്‍ നൈബ്, അസമത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, നജീബുള്ള സദ്രാന്‍, കരീം ജനാത്ത്, ഷറഫുദ്ദീന്‍ അഷ്റഫ്, ഖ്വായിസ് അഹമ്മദ്, മുഹമ്മദ് സലീം സാഫി, ഫരീദ് അഹമ്മദ് മാലിക്.

Related Posts

Leave a Reply