India News

അപകടത്തിൽ മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ്‌ ബിഹാർ പോലീസ്

അപകടത്തിൽ മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ്‌ ബിഹാർ പോലീസ്. രക്തം വാർന്ന് കിടന്ന മൃതദേഹമാണ് പോലീസ് ഉദ്യോ​ഗസ്ഥർ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു. ഫകുലിയിലെ ധോനി കനാൽ പാലത്തിൽ നിന്നാണ് മൃതദേഹം വലിച്ചെറിഞ്ഞത്. സംഭവത്തിൽ രണ്ടു പോലീസ് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്. വഴിയാത്രക്കാരൻ പകർത്തിയ വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. ഒരാളുടെ രക്തത്തിൽ കുളിച്ച മൃതദേഹം രണ്ടു പോലീസുകാർ ചേർന്ന് വലിച്ചിഴച്ച് കൊണ്ടുവരുന്നതും മൂന്നു പോലീസുകാർ ചേർന്ന് മൃതദേഹം കനാലിലേക്കെറിയുന്നതും വീഡിയോയിൽ കാാണാം.

പ്രായമായ ഒരാൾ ട്രക്കിടിച്ചു മരിച്ചിരുന്നെന്നും മൃതദേഹത്തിന്റെയും വസ്ത്രത്തിന്റെയും ചില ഭാഗങ്ങൾ റോഡിൽ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിനയക്കാൻ സാധിക്കുന്ന തരത്തിലായിരുന്നില്ല ആ ഭാഗങ്ങളെന്നും അതിനാലാണ് അവശിഷ്ടങ്ങൾ കനാലിലേക്കെറിഞ്ഞതെന്നുമാണ് പോലീസ് നൽകുന്ന വിശദീകരണം. എന്നാൽ‌ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നാലിലെറിഞ്ഞ ഭാഗങ്ങളും വീണ്ടെടുത്ത് പോലീസ് പോസ്റ്റ് മോർട്ടത്തിനയച്ചു.

Related Posts

Leave a Reply